Actor Ashokan Sang In A Movie For First Time

നടൻ അശോകൻ പിന്നണി ഗായകനാകുന്നു, പാലും പഴവും തീയേറ്ററുകളിൽ..!

Actor Ashokan Sang In A Movie For First Time: വി. കെ പ്രകാശ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് പാലും പഴവും. മീര ജാസ്മ‌ിനാണ് നായികയായി എത്തുന്നത്. ഈ സിനിമയിലൂടെ നടൻ അശോകൻ ആദ്യമായി സിനിമാ പിന്നണി ഗായകനാകുകയാണ് . അശോകന്റെ ഗായകനായിട്ടുള്ള അരങ്ങേറ്റം ഇതിലൂടെ കുറിക്കുകയാണ് .ഓഗസ്റ്റ് 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്. പാലും പഴവും എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അശോകൻ എത്തുന്നുണ്ട്.

പനോരമ 9 മ്യൂസിക് ആണ് ‘പാട്ടിനൊപ്പം കൂട്ടുമായി പോകുന്നേ മേഘജാലം ഉള്ളാകെ ഓളം ഉല്ലാസ മേളം ‘എന്ന് തുടങ്ങുന്ന പാട്ട് പുറത്തിറക്കിയിരിക്കുന്നത്. ഉല്ലാസയാത്രയുടെ മൂഡിലാണ് ഈ പാട്ട് ഒരുക്കിയിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനുകളിൽ വെറുതെയിരിക്കുമ്പോൾ പാട്ടുപാടുന്ന അശോകനോട് സംവിധായകനായ വി.കെ. പ്രകാശ് ഈ ചിത്രത്തിലെ ഒരു പാട്ട് പാടാനായി ആവശ്യപ്പെട്ടു .നിതീഷ് നടേരിയുടെ വരികൾക്ക് ജസ്റ്റിൻ – ഉദയ് എന്നിവർ ചേർന്നാണ് സംഗീതം പകർന്നിരിക്കുന്നത് .

Actor Ashokan Sang In A Movie For First Time

Actor Ashokan Sang In A Movie For First Time

ചിത്രത്തിന്റെ പേര് സൂചിപ്പിക്കുന്നതുപോലെ ഒരു കോമഡി എന്റർടെയ്നറാണ് ചിത്രം . മീര ജാസ്മിനും അശോകനും പുറമെ അശ്വിൻ ജോസ്, ശാന്തി കൃഷ്‌, മണിയൻപിള്ള രാജു, നിഷ സാരംഗ്, മിഥുൻ രമേഷ്, സുമേഷ് ചന്ദ്രൻ, ആദിൽ ഇബ്രാഹിം, രചന നാരായണൻകുട്ടി, സന്ധ്യ രാജേന്ദ്രൻ, ബാബു സെബാസ്റ്റ്യൻ, ഷിനു ശ്യാമളൻ, തുഷാര, ഷമീർ ഖാൻ, ഫ്രാൻങ്കോ ഫ്രാൻസിസ്, വിനീത് രാമചന്ദ്രൻ, രഞ്ജിത്ത് മണമ്പ്രക്കാട്ട്, അതുൽ റാം കുമാർ, പ്രണവ് യേശുദാസ്, ആർ.ജെ. സൂരജ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട് .

ടു ക്രിയേറ്റീവ് മൈൻഡ്‌സിൻ്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രം നിർമിക്കുന്നത് . സൂപ്പർവൈസിങ് പ്രൊഡ്യൂസർ : രഞ്ജിത്ത് മണമ്പ്രക്കാട്ട്. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം : ആഷിഷ് രജനി ഉണ്ണികൃഷ്ണ‌ൻ. ഛായാഗ്രഹണം : രാഹുൽ ദീപ്, എഡിറ്റർ :പ്രവീൺ പ്രഭാകർ.സംഗീതം : ഗോപി സുന്ദർ, സച്ചിൻ ബാലു, ജോയൽ ജോൺസ്, ജസ്റ്റിൻ : ഉദയ്, വരികൾ : സുഹൈൽ കോയ, നിതീഷ് നടേരി, വിവേക് മുഴക്കുന്ന്, ടിറ്റോ പി. തങ്കച്ചൻ. പശ്ചാത്തല സംഗീതം : ഗോപി സുന്ദർ, സൗണ്ട് ഡിസൈനർ & മിക്സിങ് സിനോയ് ജോസഫ്, പ്രൊഡക്ഷൻ ഡിസൈനർ : സാബു മോഹൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.

Leave a Comment

Your email address will not be published. Required fields are marked *