Actor Vijay's Party Flag And Party Anthem

സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി വിജയുടെ തമിഴക വെട്രി കഴകത്തിന്റെ ഗാനം..!

Actor Vijay’s Party Flag And Party Anthem: നടൻ വിജയയുടെ സിനിമ ജീവിതത്തിന് ശേഷം രാഷ്ട്രീയ ജീവിതത്തിലേക്ക് കാലെടുത്തുവക്കുകയാണ്. തമിഴക വെട്രി കഴകം എന്നു പാർട്ടിക്ക് പേരും നൽകിയിരുന്നു. ശേഷം ഇന്നലെയായിരുന്നു പാർട്ടിയുടെ പതാക പുറത്തിറക്കിയത്. ചുവപ്പ് മഞ്ഞ നിറവും രണ്ട് ആനകളും അടങ്ങുന്നതാണ് പതാക. നടന്റെ രാഷ്ട്രീയ ജീവിതം എങ്ങനെയാകുമെന്നാണ് എല്ലാവരും നോക്കികാണുന്നത്. പാർട്ടിയുടെ ഗാനവും ഇന്നലെ പുറത്തു വിട്ടിരുന്നു.

വിജയിയുടെ തമിഴക വെട്രി കഴകത്തിന്റെ ഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ താരംഗമാകുന്നത്. വിജയ്, തമിഴക വെട്രി കഴകം എന്നിങ്ങനെയുള്ള ഹാഷ്ട‌ാഗുകളാണ് ഗാനത്തിനായി ഉപകുയോഗിച്ചിരിക്കുന്നത്. ഇന്നലെയാണ് പാർട്ടിയുടെ പാതകയും ഗാനവും പുറത്തിറക്കിയത്. ഇറങ്ങിയ ദിനം തന്നെ ട്രെൻഡിംഗ് ആയിരിക്കുകയാണ് ഗാനം. വി വിവേകിന്റേതാണ് വരികൾ. എസ് തമൻ ആണ് ഈണം പകർന്നിരിക്കുന്നത്.

Actor Vijay's Party Flag And Party Anthem

Actor Vijay’s Party Flag And Party Anthem

സിനിമ ജീവിതത്തിന് ശേഷം വിജയ‌യുടെ രാഷ്ട്രീയ യാത്രയിലെ ആദ്യ ചുവടുവയ്പ്പാണ് ഇന്നലെ നടന്നത് . സിനിമ സ്റ്റൈലിൽ ആരാധകരെ ആകർഷിക്കുന്ന പ്രവാചരണമാണ് വിജയ് സമൂഹമാധ്യമങ്ങളിൽ ലക്ഷ്യമിട്ടത്.മാത്രമല്ല അനിമേഷന്റെയും എഐയുടെയും അനന്ത സാധ്യതകളുപയോഗിച്ചുള്ള വിഡിയോകൾ നിർമിക്കാനും തുടങ്ങിക്കഴിഞ്ഞു. ഫ്ലാഗ് ആന്തം എന്നപേരിലാണ് വീഡിയോകൾ നിർമ്മിക്കുന്നത്. tvkvijayh എന്ന ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ഫെയ്‌സ്ബുക് എന്നീ ഹാൻഡ്ലുകളിലൂടെ ആരാധകരിലേക്ക് ആശയങ്ങൾ എത്തിക്കാനാണ് പദ്ധതി.

സംഘടനയുടെ വെബ്സൈറ്റും ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു. ടെലഗ്രാം ചാറ്റ് വിൻഡോ പോലെയാണ് ടിവികെ ഫാമിലി എന്ന് പേര് നൽകിയിരിക്കുന്ന വെബ്സൈറ്റ് . അഭിപ്രായങ്ങളും, സന്ദേശങ്ങളും പങ്കുവയ്ക്കാനുള്ള അവസരമാണ് അതിലുള്ളത്. തമിഴ് നാട്ടിലെ പ്രധാന ഇടങ്ങളിലെല്ലാം കൊടിമരം സ്ഥാപിക്കാനുള്ള ഒരുക്കങ്ങളും ഇന്നലെ ആരംഭിച്ചിരുന്നു.ചെന്നൈയിൽ വച്ചാണ് വിജയ് ഇന്നലെ പതാക ഉയർത്തിയത്. തമിഴ് നാട്ടിൽ നിലനിൽക്കുന്ന ജാതി വ്യവസ്ഥയെ ഇല്ലാതാക്കി എല്ലാവരുടെയും ഒരുമയാണ് പാർട്ടി ലക്ഷ്യം വക്കുന്നത്. 2026ലെ നിയമസഭ തിരഞ്ഞെടുപ്പാണ് വിജയ് ലക്ഷ്യം വക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *