Actress Ameya Mathew Got Married

വെള്ള ഗൗണിൽ തിളങ്ങി അമേയ മാത്യു; ജീവിതത്തിലേക്ക് കൈ പിടിച്ചു കയറ്റി സുഹൃത്ത്..!

Actress Ameya Mathew Got Married: കരിക്ക് വെബ് സീരീസിലൂടെ പ്രശസ്തയായ നടി അമേയ മാത്യു വിവാഹിതയായി. കാനഡയിൽ സോഫ്റ്റ് വെയർ എൻജിനീയറായ കിരൺ കട്ടിക്കാരൻ ആണ് അമേയയെ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹത്തിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

‘ഞങ്ങൾ വിവാഹിതരായി,ബെസ്റ്റ് ഫ്രണ്ട്സിൽ നിന്നും മിസ്റ്റ‌ർ ആൻഡ് മിസിസ്’ എന്നാണ് വിവാഹച്ചിത്രങ്ങൾക്കൊപ്പം പങ്കുവച്ച് അമേയ കുറിച്ചത് . വെള്ള ഗൗണിൽ അമേയയും പച്ച നിറത്തിലുള്ള സ്യൂടട്ടിൽ വരനും എത്തി. 2023 മേയ് മാസണ് അമേയ മാത്യു വിവാഹിതയാകാൻ പോകുന്ന വാർത്ത പങ്കുവെച്ചത്.

Actress Ameya Mathew Got Married
Actress Ameya Mathew Got Married

മോതിരം കൈമാറിയതിന്റെ ചിത്രങ്ങൾ അമേയ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു. ആട് 2, ദ് പ്രീസ്‌റ്റ്, തിരിമം, വുൾഫ് എന്നീ ചിത്രങ്ങളിലും അമേയ തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ അമേയ സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് . മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയിൽ ശ്രദേയമാകാറുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *