Alia Bhatt New Movie Jigra Teaser Out

ആലിയ ഭട്ട് പുതിയ ചിത്രം ; ജിഗ്ര ടീസർ പുറത്തിറങ്ങി.

Alia Bhatt New Movie Jigra Teaser Out: വാസൻ ബാല സംവിധാനം ചെയ്ത് ആലിയ ഭട്ട് നായികയാകുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘ജിഗ്റ’. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ഒരു ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ‘ജിഗ്’ ആലിയ ഭട്ടിന്റെ കരിയറിലെ ആദ്യ മുഴുനീള ആക്ഷൻ ചിത്രമാണ്. വിദേശത്തെ ഒരു ജയിലിൽ അകപ്പെട്ടിരിക്കുന്ന തൻ്റെ അനിയനെ രക്ഷപ്പെടുത്താനായി ആലിയയുടെ കഥാപാത്രം നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നാണ് ടീസർ നൽകുന്ന സൂചന.

സഹോദരബന്ധത്തിനും അതുപോലെതന്നെ ആക്ഷൻ രംഗങ്ങൾക്കും ഒരേപോലെ പ്രാധാന്യo നൽകുന്നൊരു ഇമോഷണൽ ഡ്രാമ കൂടിയായിരിക്കും ‘ജിഗ്റ’. ചിത്രം ഒക്ടോബർ 11 തിയേറ്ററിലെത്തും. തന്റെ എഴുത്തിലെ പുതുമകൊണ്ടും കഥപറച്ചിൽ രീതികൊണ്ടും ഹിന്ദി സിനിമയിലെ മികച്ചൊരു സംവിധായകനെന്ന പേരെടുത്തയാളാണ് വാസൻ ബാല.

Alia Bhatt New Movie Jigra Teaser Out

Alia Bhatt New Movie Jigra Teaser Out

അദ്ദേഹത്തിന്റേറേതായി പുറത്തിറങ്ങിയ ‘മോണിക്ക ഓ മൈ ഡാർലിംഗ്’, ‘മർദ് കോ ദർദ് നഹി ഹോത്താ’ എന്നീ സിനിമകൾ നിരവധി നിരൂപക പ്രശംസയും പ്രേക്ഷകപ്രശംസയും നേടിയ ചിത്രങ്ങളാണ്. വാസൻ ബാല, ദേബാശിഷ് ഇറെങ്ബാം എന്നിവർ ചേർന്നാണ് ഈ ആക്ഷൻ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. വേദാങ് റെയ്നയാണ് ആലിയയുടെ സഹോദര വേഷം അവതരിപ്പിക്കുന്നത്. രാഹുൽ രവീന്ദ്രൻ, ആദിത്യ നന്ദ, മനോജ് പഹ്വ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ.

Viacom18 സ്റ്റുഡിയോസ്, ധർമ്മ പ്രൊഡക്ഷൻസ് & എറ്റേണൽ സൺഷൈൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ കരൺ ജോഹർ, അപൂർവ മേത്ത, ആലിയ ഭട്ട്, ഷഹീൻ ഭട്ട്, സോമെൻ മിശ്ര എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സ്വപ്‌നിൽ എസ്. സോനവാനെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ സംഗീതം അചിന്ത് താക്കർ ആണ്.കരൺ ജോഹർ സംവിധാനം ചെയ്‌ത ‘റോക്കി ഔർ റാണി കി പ്രേം കഹാനി’ എന്ന ചിത്രമാണ് ആലിയയുടേതായി പുറത്തിറങ്ങിയ അവസാനത്തെ ചിത്രം.

Leave a Comment

Your email address will not be published. Required fields are marked *