ARM Will Release On 12th September: ടോവിനോ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ് അജയന്റെ രണ്ടാം മോക്ഷണം. സെപ്റ്റംബർ 12 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രത്തിന് യു എ സർട്ടിഫിക്കറ്റ് ലഭിച്ചു. ടോവിനോയെ നായകനക്കി നവാഗതനായ ജിതിൻ ലാൽ ആണ് ചിത്രം സംവിധാനം ചെയുന്നത്. സുജിത് നമ്പ്യാരിന്റേതാണ് തിരക്കഥ. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും യുജിഎം മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ ഡോക്ടർ സക്കറിയ തോമസും ചേർന്നാണ് ത്രീ ഡി ചിത്രം നിർമിച്ചിരിക്കുന്നത്.
അഞ്ചു ഭാഷകളിലായാണ് ചിത്രം റിലീസിനെത്തുന്നത്. തമിഴ്, തെലുങ്ക് മലയാളം ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തിൽ നായികമാരായി എത്തുന്നത്. ബേസിൽ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമൻ, ഹരീഷ് പേരടി, കബീർ സിങ്, പ്രമോദ് ഷെട്ടി, രോഹിണി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. തൃപ്പിൾ റോളിലാണ് ടോവിനോ എത്തുന്നത്.ചിത്രത്തിന്റെ കന്നഡ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ബ്ലോക്ക്ബസ്റ്റർ സിനിമകൾക്ക് പേരുകേട്ട ഹോംബാലെ ഫിലിംസാണ്.

ARM Will Release On 12th September
ദിബു നൈനാൻ തോമസാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ജോമോൻ ടി ജോൺ ആണ് ചായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിംഗ് – ഷമീർ മുഹമ്മദ്, കോ പ്രൊഡ്യൂസർ – ജസ്റ്റിൻ സ്റ്റീഫൻ,എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- നവീൻ പി തോമസ്,ഡോ. വിനീത് എം.ബി, പ്രിൻസ് പോൾ,അഡീഷണൽ സ്ക്രീൻ പ്ലേ – ദീപു പ്രദീപ്,പ്രോജക്ട് ഡിസൈൻ- എൻ.എം. ബാദുഷ, ലൈൻ പ്രൊഡ്യൂസർ – സന്തോഷ് കൃഷ്ണൻ എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.