Chiyan Vikram About His Movies: ഏവർക്കും പ്രിയപ്പെട്ട നടന്മാരുടെ ലിസ്റ്റിൽ വിക്രവും ഉണ്ടായിരിക്കും . തരത്തിന്റെ അഭിനയത്തെക്കാൾ ഉപരി പൊതുജനങ്ങളോടുള്ള സമീപനമാണ് വേറിട്ട് നിർത്തുന്നത്.കരിയറിൻ്റെ തുടക്കത്തിൽ സഹനടനായും ഡബ്ബിങ് ആർട്ടിസ്റ്റായും തുടങ്ങിയ വിക്രമിൻ്റെ കരിയർ മാറ്റിമറിച്ചത് ബാല സംവിധാനം ചെയ്‌ത സേതുവാണ്. പിന്നീട് തമിഴിലെ മുൻനിരയിലേക്ക് അതിവേഗം നടന്നുകയറുന്ന വിക്രമിനെയാണ് കാണാൻ സാധിച്ചത്. ബാലയുമായി രണ്ടാമത് ഒന്നിച്ച പിതാമകനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ചിയാൻ സ്വന്തമാക്കി.
വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് തങ്കലാൻ. മൂന്ന് കാലഘട്ടത്തിലെ കഥാപാത്രങ്ങളെ മികച്ച രീതിയിൽ ചിയാൻ അവതരിപ്പിച്ചിട്ടുണ്ട് . തങ്കലാൻ, ആരൻ, കാടയ്യൻ എന്നീ കഥാപാത്രങ്ങൾക്ക് വ്യത്യസ്ത ശരീരഭാഷ നൽകികൊണ്ട് വിക്രം അത്ഭുതപ്പെടുത്തി എന്നാണ് സിനിമ കണ്ടവർ അഭിപ്രയപ്പെടുന്നത്. പിതാമകനിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ അവാർഡ് ചിയാൻ സ്വന്തമാക്കിയിരുന്നു. രണ്ടാമത്തെ ദേശീയ അവാർഡ് തങ്കലാനിലൂടെ ചിയാൻ സ്വന്തമാക്കുമെന്നാണ് ആരാധകർ പറയുന്നത് .

Chiyan Vikram About His Movies
തിയേറ്റർ റിലീസ് വേണ്ടിയിരുന്ന സിനിമയായിരുന്നു മഹാൻ. ഈ സിനിമ തനിക്ക് തന്നതിന് കാർത്തിക് സുബ്ബരാജിനോട് നന്ദിയുണ്ടെന്നും വിക്രം പറഞ്ഞു . തങ്കാലാൻ്റെ സക്സസ് മീറ്റിലാണ് വിക്രം ഇക്കാര്യം വ്യക്തമാക്കിയത് . ഞാൻ ചെയ്‌ത സിനിമകളെല്ലാം വിജയിച്ചോ, ആളുകൾ സ്വീകരിച്ചോ എന്നെല്ലാം തിയേറ്റർ റിസൽട്ട് നോക്കിയാണ് . പക്ഷേ ഒ.ടി.ടി റിലീസായാണ് മഹാൻ എന്ന സിനിമ ജനങ്ങളിലേക്ക് എത്തിയത്.ആ സിനിമ ഹിറ്റാണോ എന്ന കാര്യത്തിൽ ഇപ്പോഴും എനിക്ക് സംശയമാണ്.
കഴിഞ്ഞ ദിവസം ഒരു കോളേജിൽ പ്രൊമോഷന് പോയപ്പോൾ എന്റെ സിനിമകളുടെ പേരുകൾ പറഞ്ഞു. സാമി, ധൂൾ, അന്ന്യൻ, ഐ എല്ലാത്തിനും ആളുകൾ കൈയടിച്ചു എന്നാൽ മഹാന്റെ പേര് പറഞ്ഞപ്പോൾ എല്ലാവരും വലിയ രീതിയിൽ ബഹളമുണ്ടാക്കി. ആ സിനിമ പ്രേക്ഷകർ സ്വീകരിച്ചു എന്ന് അപ്പോൾ മനസിലായത് . എന്റെ മകന്റെയൊപ്പം ആദ്യമായി അഭിനയിച്ച സിനിമ ഇത്ര വലിയ രീതിയിൽ സ്വീകരിച്ച എല്ലാവർക്കും നന്ദി എന്നും വിക്രം പറഞ്ഞു.