Jeethu Joseph Movie Nunakuzhi Running Successfully: ബേസിൽ ജോസഫിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് നുണക്കുഴി. തിയേറ്ററിൽ മികച്ച പ്രേക്ഷക പ്രതികരണമായിരുന്നു ചിത്രത്തിന്. ഇപോഴിതാ മികച്ച കളക്ഷനും സ്വന്തമാക്കിയിരിക്കുകയാണ് ജീത്തു ജോസഫ് ചിത്രം . റിലീസ് ചെയ്ത് നാലു ദിവസം കൊണ്ട് ആഗോളതലത്തിൽ 12 കോടി രൂപയാണ് ചിത്രം നേടിയത് .
ആഗസ്റ്റ് 15നാണ് ചിത്രം പുറത്തിറങ്ങിയത്. ആദ്യ ദിനംതന്നെ 1.65 കോടിയാണ് ചിത്രം കേരളത്തിൽ നിന്ന് നേടിയത്. മൂന്ന് ദിവസം കൊണ്ട് 3.51 കോടിയും നേടി എന്നാണ് അനൗദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കെ ആർ കൃഷ്ണകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് . ഒരു കോമഡി പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബേസിൽ ജോസഫ് , ഗ്രേസ് ആൻ്റണി എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് സിദ്ദിഖ്, ബൈജു, മനോജ് കെ ജയൻ എന്നിവർ കാഴ്ചവച്ചിരിക്കുന്നത്.

Jeethu Joseph Movie Nunakuzhi Running Successfully
ഇവരെ കൂടാതെ അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അൽത്താഫ് സലിം, ലെന, സ്വാസിക, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, കലാഭവൻ യുസഫ്,ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ് ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് എന്നിവരാണ് ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ട്വൽത്ത് മാൻ, കൂമൻ എന്നീ ചിത്രങ്ങൾക്ക് ശേഷം കൃഷ്ണകുമാർ, ജീത്തു ജോസഫ് കൂട്ടുകെട്ട് ഒന്നിച്ച ചിത്രമാണ് നുണക്കുഴി. സതീഷ് കുറുപ്പാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.
വിനായക് വി എസ് ചിത്രസംയോജനം. സൂരജ് കുമാർ, ആശിഷ് മെഹ്‌റ, അനുരോദ് ഗുസൈൻ, രതി ഗലാനി എന്നിവർ എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്(സരിഗമപ ). എക്സിക്യൂട്ടീവ് പ്രൊഡ്യുസർ (ബെഡ്ടൈം സ്റ്റോറീസ്)- കാറ്റിന ജീത്തു, ലൈൻ പ്രൊഡ്യൂസർ-ബെഡ്ടൈം സ്റ്റോറീസ്, ക്രിയേറ്റീവ് പ്രൊഡ്യൂസർ- സൗരഭ് അരോറ, സംഗീതം-ജയ് ഉണ്ണിത്താൻ, വിഷ്ണു ശ്യാം, ബാക്ക്ഗ്രൗണ്ട് സ്കോർ-വിഷ്ണു ശ്യാം, സൗണ്ട് ഡിസൈൻ- സിനോയ് ജോസഫ്, ഗാനരചന-വിനായക് ശശികുമാർ, പ്രൊഡക്ഷൻ ഡിസൈനർ- പ്രശാന്ത് മാധവ് തുടങ്ങിയവരാണ് സിനിമയുടെ മറ്റ് അണിയറപ്രവർത്തകർ.