Kalki Movie Ott Streaming Started

കൽക്കി 2898 ഓ ടി ടി സ്ട്രീമിങ് ആരംഭിച്ചു; ഏറ്റെടുത്ത് പ്രേക്ഷകർ..!

Kalki Movie Ott Streaming Started: പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കൽക്കി 2898 എഡി. ചിത്രം ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിച്ചിരിക്കുകയാണ്. ഇന്ത്യൻ സിനിമാസ്വാദകർക്ക് മികച്ച ദൃശ്യവിസ്മയമാണ് ചിത്രം നൽകിയത് . ചിത്രത്തിന്‍റെ ഹിന്ദി സ്ട്രീമിംഗ് നെറ്റ്ഫ്ലിക്സ സ്വന്തമാക്കിയപ്പോൾ ദക്ഷിണേന്ത്യന്‍ ഭാഷകളിലെ സ്ട്രീമിംഗ് ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത് .

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, എന്നീ ഭാഷകളിലാണ് സ്ട്രീമിം​ഗ് ആരംഭിച്ചത് . തിയറ്ററിൽ വൻ സ്വീകരണം ലഭിച്ച ചിത്രം ഒടിടിയിൽ എത്തിയപ്പോഴും വൻവരവേൽപ്പാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ജൂൺ 27 നാണ് ചിത്രം റിലീസ് ചെയ്തത്. 600 കോടിയായിരുന്നു ചിത്രത്തിന്റെ ബജറ്റ്. ബോക്സ് ഓഫീസിൽ നിന്നും 1100കോടിയിലധികം രൂപയാണ് കൽക്കി നേടിയിരിക്കുന്നത്. ഹൈ ബജറ്റ്, സയൻസ് ഫിക്ഷൻ ചിത്രമാണിത്. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് എന്നീങ്ങനെ ആറ് ഭാഷകളിലായാണ് റിലീസ് ചെയ്തത്.

Kalki Movie Ott Streaming Started
Kalki Movie Ott Streaming Started

വൈജയന്തി മൂവിസിന്റെ ബാനറിൽ അശ്വനി ദത്ത് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് . ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങി 2898 എഡിയില്‍ എത്തി നില്‍ക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം . സന്തോഷ് നാരായണനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് . പ്രഭാസിന്‍റെ ശക്തമായ തിരിച്ചുവരവ് തന്നെയായിരുന്നു ചിത്രം. ദീപികയാണ് ചിത്രത്തിൽ നായിക കഥാപാത്രത്തെ അവധരിപ്പിക്കുന്നത്.

കമൽ ഹാസൻ, അമിതാഭ് ബച്ചൻ, പ്രഭാസ് , ദുൽഖർ സൽമാൻ , ശോഭന, അന്ന ബെൻ, പശുപതി, വിജയ് ദേവരകൊണ്ട, മൃനാൽ ടാക്കൂർ, രാജേന്ദ്രൻ പ്രസാദ്, ദിഷ പടാനി, മാളവിക നായർ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ദുല്‍ഖര്‍ സല്‍മാന്‍റെ വേഫറർ ഫിലിംസാണ് ചിത്രം കേരളത്തിൽ വിതരണത്തിനെത്തിച്ചത്. മികച്ച ദൃശ്യവിരുന്നും സൗണ്ട് ട്രാക്കും കിടിലൻ ആക്ഷൻ രംഗങ്ങളും അടങ്ങിയ ചിത്രം വന്‍ വിജയം തന്നെയായിരുന്നു .

Leave a Comment

Your email address will not be published. Required fields are marked *