Kunjatta New Insta Post Goes Viral

അങ്ങനെ കുഞ്ഞാറ്റയുടെ ആഗ്രഹം സഫലമായി; മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം സെൽഫിയും ശ്രദ്ധ നേടി ഇൻസ്റ്റാ പോസ്റ്റും..!

Kunjatta New Insta Post Goes Viral: മെഗാ സ്റ്റാർ മമ്മൂട്ടിക്കൊപ്പം സെൽഫി ആഗ്രഹിക്കാത്തവരായി ആരുമില്ല. അത്തരം ഒരു ആഗ്രഹം സഫലമായതിന്റെ നല്ല നിമിഷം പങ്കുവച്ചിരിക്കുകയാണ് ഉർവശിയുടെ മകൾ കുഞ്ഞാറ്റ. ഫോട്ടോയോടൊപ്പം പങ്കുവച്ച കുറിപ്പ് ആണ് ശ്രദ്ധനേടുന്നത്. ഈ ചിത്രം പകർത്താനിടയാക്കിയ സാഹചര്യമാണ് കുഞ്ഞാറ്റ പറയുന്നത്.

അമ്മയും കേരള ഫിലിം പ്രൊഡ്യൂസേഴ്സ‌് അസോസിയേഷനും മഴവിൽ മനോരമയും ചേർന്നു സംഘടിപ്പിച്ച മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ് 2024 എന്ന ഷോയുടെ ഇടയിൽവച്ചായിരുന്നു ഈ സെൽഫി എടുത്തത്. കുറിപ്പിൽ പറയുന്നതിങ്ങനെയാണ്,ഈ ചിത്രത്തിനൊരു കഥയുണ്ട്. ജീവിതത്തിൽ ആദ്യമായണ് ഒരു അവാർഡ് ഷോയിൽ പങ്കെടുക്കുന്നത്.

Kunjatta New Insta Post Goes Viral

Kunjatta New Insta Post Goes Viral

അതിന്റെ ത്രില്ലിലുകൂടാതെ ഞാനിരുന്നത് മമ്മൂക്കയ്ക്കൊപ്പമാണ് . ഇതിനേക്കാൾ സന്തോഷിക്കാൻ മറ്റെന്തുവേണം. കൂടെയുള്ളവരെല്ലാം മമ്മൂക്കയ്ക്കൊപ്പമുള്ള ഫോട്ടോ എടുക്കുന്നു . എനിക്കും ഒരു ഫോട്ടോ വേണമെന്ന് മനസ്സിലുണ്ട് . അപ്പോഴാണ് അദ്ദേഹം തിരിഞ്ഞ് എന്നോട് ചോദിച്ചത് , നിനക്കു ഫോട്ടോ വേണ്ടേ?

രണ്ടാമതൊരു നിമിഷംപോലും ആലോചിക്കാതെ അപ്പോൾ തന്നെ സുവർണാവസരം മുതലാക്കി. സെക്കൻഡുകൾക്കുള്ളിലാണ് ഇതൊക്ക നടന്നത്. അതുകൊണ്ട് തന്നെ കാര്യമായ തയാറെടുപ്പൊന്നും ഉണ്ടായില്ല . ഞാനൽപം ഫണ്ണിയായി ഫോട്ടോയിൽ തോന്നുന്നുണ്ടെങ്കിലും ഈ ചിത്രം നിധിപോലെ സൂക്ഷിക്കും.കാരണം ഇതൊരു സ്വപ്നനിമിഷമാണ് എന്നാണ് കുഞ്ഞാറ്റ പറയുന്നത്.

Leave a Comment

Your email address will not be published. Required fields are marked *