Meenakshi Dileep New Insta Post Goes Viral: മലയാളികളുടെ പ്രിയപ്പെട്ട ദിലീപിന്റെയും മഞ്ജുവാര്യരുടെയും മക്കളാണ് മീനാക്ഷി ദിലീപ്. മീനൂട്ടി എന്ന പേരിലാണ് മീനാക്ഷി ഏറെ അറിയപ്പെടുന്നത്. ഇരുവരെയും പോലെ തന്നെ നിരവധി ആരാധകർ മീനാക്ഷിക്കുമുണ്ട്. മീനാക്ഷിയുടെ ചെറുപ്പം മുതലുള്ള വിശേഷങ്ങളെല്ലാം ആരാധകർക്ക് അറിയാവുന്നതാണ്. നൃത്ത വീഡിയോയും കോമഡി റീൽസും എല്ലാം മീനാക്ഷി തന്റെ ഇൻസ്റ്റഗ്രാമിലൂടെ പങ്കു വയ്ക്കാറുണ്ട്. കാവ്യക്കും സഹോദരി മഹാലക്ഷ്മിക്കുമൊപ്പം മീനാക്ഷിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവെക്കാറുണ്ട്.
മീനാക്ഷി ഇടുന്ന ഓരോ പുതിയ പോസ്റ്റിനുമായി കാത്തിരിക്കുന്നവരാണ് ആരാധകർ. മീനാക്ഷി അടുത്ത് പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ. ദാവണിയിലുള്ള ചിത്രങ്ങളാണ് മീനാക്ഷി പങ്കുവെച്ചിരിക്കുന്നത്. മസ്റ്റർട് നിറത്തിലുള്ള ബ്ലൗസും, മിൻ്റ് ഗ്രീൻ നിറത്തിലുള്ള ദുപ്പട്ടയും, എംബ്രോയിഡറി പ്രിൻ്റുകളുള്ള വെള്ള പാവടയുമാണ് മീനാക്ഷിയുടെ ദാവണി സെറ്റിൽ ഉള്ളത്. മുല്ലപ്പൂ ചൂടി ഒരു നാടൻ ലുക്കിലാണ് മീനാക്ഷി നിറഞ്ഞു നിൽക്കുന്നത്. മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി തന്നെയാണ് ഇത്തവണയും മേക്കപ്പ് ചെയ്തിരിക്കുന്നത്. നിരവധി ആളുകളാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നും ഈ ചിരി മായാതിരിക്കട്ടെ, രാജകുമാരി, എന്നിങ്ങനെ ആരാധകർ ചിത്രങ്ങൾക്ക് കമൻ്റ് രേഖപ്പെടുത്തിയിരിക്കുന്നു.

Meenakshi Dileep New Insta Post Goes Viral
മഞ്ജു ചേച്ചിയെ പോലെ തന്നെയുണ്ട് കാണാൻ എന്നാണ് അതിൽ ഒരു കമന്റ്. കാവ്യ നടത്തുന്ന വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയുടെ മോഡൽ ആയാണ് മീനാക്ഷിയുടെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി ഇത്തരത്തിൽ ലക്ഷ്യയും മോഡലായുള്ള വ്യത്യസ്ത ചിത്രങ്ങൾ മീനാക്ഷി പങ്കുവെച്ചിരുന്നു. ആദ്യമായാണ് മീനാക്ഷി ഒരു ബ്രാന്റിന്റെ മോഡല്‍ ആവുന്നത്. മഞ്ജു വാര്യരും ചിത്രത്തിന് ലൈക്ക് ചെയ്തിരുന്നു. സിനിമയിൽ ഇതുവരെ അഭിനയിച്ചിട്ടില്ല മീനാക്ഷി. സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായി സിനിമയിൽ അഭിനയിക്കില്ല, തനിക്ക് അതിന് താല്പര്യമില്ല എന്നാണ് മീനാക്ഷി പറഞ്ഞിരുന്നത്. സിനിമയില്‍ നിന്നെല്ലാം അകലം പാലിച്ച് കഴിയുകയാണെങ്കിലും അച്ഛന്റെ സിനിമാ സുഹൃത്തുക്കളുടെ മക്കളുമായൊക്കെ മീനാക്ഷിയ്ക്ക് നല്ല ബന്ധമാണ്. മനോജ് കെ. ജയന്റെ മകൾ തേജാലക്ഷ്മി ജയൻ എന്ന കുഞ്ഞാറ്റയും ആയുള്ള ഫോട്ടോ അടുത്താണ് മീനാക്ഷി പങ്കു വെച്ചിരുന്നത്.
ഇരുവരും ഒരു കഫെയിലിരുന്ന് കാപ്പി കുടിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തതോടുകൂടിയാണ് ഇങ്ങനെ ഒരു സൗഹൃദം ഉണ്ടെന്ന് ആരാധകർ അറിയുന്നത്. കുഞ്ഞാറ്റയും മീനാക്ഷി പങ്ക് വെച്ച ദാവണി ഉടുത്ത ചിത്രത്തിന് ലൈക്കും കമന്റും ചെയ്തിട്ടുണ്ട്. മീനാക്ഷി നൃത്തങ്ങളും റിലീസ് ആയി ചെയ്യാറുണ്ട്. സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍റെ പങ്കാളി അലീനയ്ക്കൊപ്പം നൃത്തം ചെയ്യുന്നതും ബാല്യകാല സുഹൃത്തും നാദിര്‍ഷയുടെ മകളുമായ ആയിഷയുടെ വിവാഹ സല്‍ക്കാരത്തിന് നമിത പ്രമോദിനൊപ്പം ചുവടുവച്ചതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ വീഡിയോകള്‍ ആയിരുന്നു. അടുത്തിടെയാണ് മകള്‍ മീനാക്ഷി ഡോക്ടര്‍ ആയതിന്‍റെ സന്തോഷം പങ്കുവച്ച് നടന്‍ ദിലീപ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നത്. ദൈവത്തിന് നന്ദി. ഒരു സ്വപ്നം യാഥാര്‍ഥ്യമായിരിക്കുന്നു. എന്‍റെ മകള്‍ മീനാക്ഷി ഡോക്ടര്‍ ആയിരിക്കുന്നു. അവളോട് സ്നേഹവും ബഹുമാനവും, സര്‍ട്ടിഫിക്കറ്റുമായി നില്‍ക്കുന്ന മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ദിലീപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.ചെന്നൈയിലാണ് മീനാക്ഷി എംബിബിഎസ് പൂര്‍ത്തിയാക്കിയത്.