Mohanlal New Empuran Release date Out: മോഹൻലാൽ ആരാധകർ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാൻ. പൃഥ്വിരാജ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന എമ്പുരാനുവേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് സിനിമ ലോകം. ലൂസിഫർ എന്ന സിനിമ ഒരൊറ്റ ചിത്രംകൊണ്ട് മോഹൻലാൽ എന്ന നടനും പൃഥ്വിരാജ് എന്ന നവാഗത സംവിധായകനും വലിയ രീതിയിൽ ആഘോഷിക്കപ്പെട്ടിരുന്നു. തീയേറ്ററുകൾ ആഘോഷമാക്കിയ ചിത്രംകൂടിയായിരുന്നു ഇത്.
ചിത്രത്തിന്റെ ചിത്രത്തിന്റെ റിലീസ് അപ്ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ . ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ മോഹൻദാസ് ആണ് റിലീസ് തിയ്യതി വെളിപ്പെടുത്തിയത്. 2024 മാർച്ച് 28 നായിരിക്കും ചിത്രത്തിന്റെ റിലീസ് . മാത്രമല്ല എമ്പുരാന്റെ ആദ്യ ഭാഗമായ ലൂസിഫർ റിലീസ് ചെയ്തത് മാർച്ച് 28 നായിരുന്നു . “ഓറഞ്ച് എന്ന സിനിമയിലൂടെയാണ് ഇൻഡിപെൻഡന്റ്റായി താൻ വർക്ക് ചെയ്യാൻ തുടങ്ങുന്നത്. 38 ചിത്രങ്ങളോളം ചെയ്തു കഴിഞ്ഞു . ഇപ്പോൾ എമ്പുരാനിലാണെന്നും അതിന്റെ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്.

Mohanlal New Empuran Release date Out
അടുത്ത വർഷം മാർച്ച് 28നായിരിക്കും ചിത്രത്തിന്റെ റിലീസ് എന്നാണ് മോഹൻദാസ് പറഞ്ഞത് . 2018 എന്ന ചിത്രത്തിലൂടെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയതിന് പിന്നാലെയാണ് മോഹൻദാസ് പ്രാദേശിക ചാനലിനോട് ഇക്കാര്യം പ്രതികരിച്ചത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ എത്തുന്നത്. സ്റ്റീഫൻ നെടുമ്പള്ളി ആരായിരുന്നെന്നും എങ്ങനെയാണ് സ്റ്റീഫൻ അബ്രാം ഖുറേഷി ആയതെന്നുമാണ് എമ്പുരാന്റെ പ്രമേയം . ലൂസിഫറിൽ കണ്ട ടൈംലൈനിന് മുൻപ് നടന്ന കാര്യങ്ങളും ശേഷം നടന്ന കാര്യങ്ങളും എമ്പുരാനിൽ ഉണ്ടായിരിക്കും .
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ, ഷൈൻ ടോം ചാക്കോ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായ്‌കുമാർ, നന്ദു, ബൈജു എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. തമിഴിൽ നിന്നും അർജുൻ ദാസും, ബോബി സിംഹയും ചിത്രത്തിൽ പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെനുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും വരുന്നുണ്ട് . ഛായഗ്രഹനം നിർവഹിക്കുന്നത് സുജിത്ത് വാസുദേവ് ആണ് . ദീപക് ദേവാണ് സംഗീതം നിർവഹിക്കുന്നത് . ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. മലയാളം, തമിഴ്, തെലുങ്കു,ഹിന്ദി, കന്നഡ എന്നീ ഭാഷകളിലാണ് ചിത്രം പ്രദർശനത്തിനെത്തുക .