Mohanlal Wished Mammootty On His Birthday: മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മുട്ടിയുടെ ജന്മദിനമാണ് ഇന്ന്. മലയാളികളുടെ സ്വന്തം മമ്മൂക്കയ്ക്ക് ഇന്ന് 73 വയസ്സാണ്. നിരവധി ആരാധകരാണ് ആശ്വസംകളുമായ് എത്തിയിരിക്കുന്നത്. ഇരുവരുടെയും ഫാൻസുകൾ തമ്മിൽ അടിയാണെങ്കിലും മമ്മൂട്ടിയും മോഹൻലാലും കട്ട സൗഹൃദത്തിലാണ് എന്ന കമന്റുകളും കാണാം. ആരാധകരെ കൂടാതെ ഒട്ടനവധി സിനിമ താരങ്ങളും മറ്റു പ്രമുഖരും ആശംസകളുമായി എത്തിയിരുന്നു. അക്കൂട്ടത്തിൽ ഇതാ മോഹൻലാലും. ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക എന്ന ക്യാപഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് മോഹൻലാൽ പങ്കു വെച്ചിരിക്കുന്നത്. മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.
നിരവധി പേരാണ് മോഹൻലാലിന്റെ ഈ പോസ്റ്റിന് താഴേ മമ്മൂട്ടിക്ക് ആശംസകളുമായി എത്തുന്നത്. മലയാള സിനിമയുടെ എക്കാലത്തെയും മികച്ച നടൻമാരാണ് മോഹൻലാലും മമ്മൂട്ടിയും. ഒരുപിടി നല്ല സിനിമകൾ മലയാളത്തിനായി സംഭവാന ചെയ്തവർ. ഇരുവരും ഒരുമിച്ച് നിൽക്കുമ്പോൾ ഏറെ സന്തോഷമാണ് ആരാധകർക്കും. മമ്മൂട്ടിയെ മോഹൻലാൽ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ വിളിക്കുന്നതുപോലെ ഇച്ചാക്ക എന്ന് തന്നെയാണ് വിളിക്കുന്നതും. മമ്മൂട്ടിയും മോഹൻലാലും വീണ്ടുമൊരു സിനിമക്കായി ഒന്നിക്കുന്നുവെന്ന വാർത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇരുവർക്കുമൊപ്പമുള്ള ഒരു ഫോട്ടോ നിർമാതാവ് ആന്റണി പെരുമ്പാവൂർ പങ്കുവെച്ചതോടെയാണ് ഇത്തരമൊരു കാര്യം പുറത്തുവന്നത്.

Mohanlal Wished Mammootty On His Birthday
ഹരികൃഷ്ണൻസിന്റെ രണ്ടാം ഭാഗമാണ് ചിത്രമെന്നും അതല്ല നേരത്തെ ഇരുവരെയും നായകരാക്കി താരസംഘടനയായ എഎംഎംഎ നിർമിക്കാനിരുന്ന ചിത്രമാണ് ഇത് എന്ന തരത്തിലുള്ള വാർത്തകളും വന്നിരുന്നു. അമ്പതിലധികം സിനിമകളിൽ മലയാളത്തിന്റെ സ്വന്തം മമ്മൂക്കയും ലാലേട്ടനും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ട്വന്റി ട്വന്റി ലാണ് അവസാനം ഇരുവരും ഒരുമിച്ച് അഭിനയിച്ച ചിത്രം. കുടുംബത്തോടൊപ്പം കേക്ക് മുറിച്ചാണ് മമ്മൂട്ടി ഇത്തവണ ജന്മദിനം ആഘോഷിച്ചത്. ജന്മദിനത്തിൽ അദ്ദേഹത്തെ കാണാനും ആശംസകൾ നേരുവാനുമായി ആരാധകർ തലേദിവസം തന്നെ അദ്ദേഹത്തിന്റെ കൊച്ചിയിലെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ അദ്ദേഹം ചെന്നൈയിൽ ആയിരുന്നു. എന്നിരുന്നാലും ആരാധകരുടെ സ്വന്തം മമ്മൂക്ക അവരെ നിരാശപ്പെടുത്തിയില്ല.
കൃത്യം 12 മണിക്ക് തന്നെ മമ്മൂക്ക വീഡിയോ കോളിൽ എത്തി അവരോട് സംസാരിച്ചു.മകനും നടനുമായ ദുൽഖറിനും കുടുംബത്തിനുമൊപ്പം ചെന്നൈയിലായിരുന്നു മമ്മൂട്ടിയുടെ പിറന്നാൾ ആഘോഷം. ദുൽഖറിനും പേരക്കുട്ടി മറിയത്തിനും കേക്ക് നൽകുന്ന ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. നിരവധി പേർ മമ്മൂക്കയ്ക്ക് ആശംസകൾ ആയി എത്തി.നടനും സംവിധയകനുമായ പിഷാരടി തൻ്റെ മകൻ മമ്മൂട്ടിക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ സിനിമ ഗാനത്തിൻ്റെ വരികൾ ക്യാപ്ഷനായി നൽകിക്കൊണ്ടാണ് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. പിച്ചകപ്പൂവള്ളികൾക്ക് പടർന്നു കയറാനും പച്ചപ്പുൽ നാമ്പുകൾക്ക് പൂക്കുവാനും… ചോല കൊടുത്ത ചേലിന്…. മമ്മുക്കയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് പിഷാരടി പങ്കുവെച്ച ചിത്രത്തിന് അടിക്കുറിപ്പ് നൽകിയിരുന്നത്. നടൻ ദിലീപും ഹാപ്പി ബർത്ത് ഡേ മമ്മൂക്ക എന്ന ക്യാപ്ഷൻ ഓടെ ഫേസ്ബുക്കിലൂടെ ആശംസകൾ അറിയിച്ചു.
നടനായ സണ്ണിവെയ്ൻ ‘നമ്മുടെ സ്വന്തം മമ്മൂക്കക്ക് ആശംസകൾ’ അറിയിച്ചു കൊണ്ട് മമ്മൂട്ടിയുടെ പഴയ ഒരു ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നു. മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് മഞ്ജു വാര്യർ ജന്മദിനാശംസകൾ നേർന്നിരിക്കുന്നത്.മമ്മൂട്ടി ഉള്ളടത്തോളം കാലം മലയാള സിനിമയിലെ നിത്യയൗവനം തുളുമ്പുന്ന നായകൻ തന്നെയാകും മമ്മൂട്ടി. സംവിധായകൻ കമൽ പറഞ്ഞു. ഫെയ്സ് ബുക്കിലൂടെയാണ് സൂപ്പർ സ്റ്റാറിന് മുഖ്യമന്ത്രിയുടെ പിറന്നാളാശംസകൾ. പ്രിയപ്പെട്ട മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ എന്നാണ് മുഖ്യമന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചിരിക്കുന്നത്. മമ്മൂട്ടിയ്ക്കൊപ്പമുള്ള ചിത്രവും പിണറായി വിജയൻ ഫെയ്സ് ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന ഡൊമിനിക്ക് ആൻഡ് ദ ലേഡീസ് പഴ്സ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി തന്റെ ജന്മദിനത്തിൽ പങ്കുവെച്ചു.ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ബസൂക്കയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന മറ്റൊരു ചിത്രം.