Mohanlal’s Barroz Movie Release Date Out: മോഹൻലാൽ ആരാധകർ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയുന്ന ചിത്രം എന്ന പ്രത്യേകതകൂടി ഈ ചിത്രത്തിനുണ്ട്.അങ്ങനെ ആരാധകരുടെ കാത്തിരിപ്പ് അവസാനിക്കുകയാണ് . ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് ഇക്കാര്യം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.
ഒക്ടോബർ 3നാണ് ചിത്രം തിയേറ്ററുകളിൽ എത്തുക . ‘തന്റെ രഹസ്യങ്ങൾ വെളിപ്പെടുത്താൻ ബറോസ് എത്തുന്നു. 2024 ഒക്ടോബർ 3 തീയതി കലണ്ടറുകളിൽ അടയാളപ്പെടുത്തുക’ എന്ന അടിക്കുറിപ്പോടെയാണ് താരം ഫേസ്ബുക്കിൽ പങ്കുവച്ചത് .സെപ്തംബർ 12ന് സിനിമ റിലീസ് ചെയ്യാനായിരുന്നു അണിയറപ്രവര്‍ത്തകർ തീരുമാനിച്ചത് . എന്നാൽ സാങ്കേതിക കാരണങ്ങളാൽ റിലീസ് മാറ്റി .

Mohanlal’s Barroz Movie Release Date Out
തന്റെ നടന്ന വിസ്മയം മാത്രം കണ്ട പ്രേക്ഷകർ എങ്ങനെയാകും സംവിധാനം എന്ന ആകാംശയിലാണ് കാത്തിരിക്കുന്നത്. ബിഗ് ബജറ്റില്‍ ത്രീഡി ചിത്രമായാണ് ബറോസ് എത്തുന്നത്. സന്തോഷ് ശിവനാണ് ബറോസിന്‍റെ ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് . ആശിർവാദ് സിനിമസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമിക്കുന്നത് . ഒരു ഫാന്റസി ചിത്രമാണ് ബറോസ്. മാര്‍ക്ക് കില്യനും ലിഡിയൻ നാദസ്വരവുമാണ് സംഗീതം പകരുന്നത്.
2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ബറോസിന്റെ ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24ന് ആയിരുന്നു. മായ, സീസര്‍, ഗുരു സോമസുന്ദരം തുടങ്ങിയിവരും ബറോസില്‍ നിര്‍ണായക വേഷത്തില്‍ എത്തുന്നുണ്ട് . ജിജോ പുന്നൂസ് എഴുതിയ ബറോസ് ഗാര്‍ഡിയൻ ഓഫ് ദ ഗാമാസ് ട്രെഷര്‍ എന്ന നോവലിനെ ആസ്‍പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏറെ നാളായി കാത്തിരിക്കുകയാണ് ചിത്രത്തിനായി ആരാധകർ.