New Movie Karnika Song Out Now: നവാഗതനായ അരുൺ വെൺപാല കഥയും സംവിധാനവും സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രമാണ് കർണിക. ഹൊറർ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം കർണിക യിലെ ഗാനങ്ങൾ പുറത്തു വീട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ . സൈന ഓഡിയോസിലൂടെയാണ് പാട്ടുകൾ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് ഏരീസ് ടെലികാസ്റ്റിങ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറിൽ അഭിനി സോഹനാണ് .
കർണികയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നടി പ്രിയങ്ക നായരാണ് . ടി ജി രവിയും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട് . ആധവ് റാം എന്ന പുതുമുഖമാണ് നായകനായി വേഷമിടുന്നത്. പുതുമുഖ നടിയായ ഐശ്വര്യ വിലാസിനിയാണ് കർണിക എന്ന ടൈറ്റിൽ റോളിൽ അഭിനയിക്കുന്നത് . സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധേയരായ കൊടകര സ്വദേശിയായ ഗോകുൽ, ശ്രീകാന്ത് ശ്രീകുമാർ എന്നിവരും ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നുണ്ട് .

New Movie Karnika Song Out Now
ശ്രീകാന്ത് അന്വേഷണ ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് എത്തുന്നത്. ബിബിസിയ്ക്കും നാഷണൽ ജ്യോഗ്രഫിക്കിനും വേണ്ടി അൻപതിൽ പരം ഡോക്യുമെന്ററി ചിത്രങ്ങൾക്ക് ക്യാമറ പ്രവർത്തിപ്പിച്ച അശ്വന്ത് മോഹനാണ് സിനിമയുടെ ഡി ഒ പി. തമിഴിലെയും തെലുങ്കിലെയും പ്രശസ്ത ഛായാഗ്രാഹകരുടെ അസ്സോസിയേറ്റായും അസിസ്റ്റന്റായും വർഷങ്ങളോളം പ്രവർത്തിച്ച ആളാണ് അശ്വന്ത്. സ്വതന്ത്ര ഛായാഗ്രാഹകനാകുന്ന ആദ്യ മലയാള സിനിമകൂടിയാണിത് .
പ്രോജക്ട് ഡിസൈന്‍: സോഹൻ റോയ്, ഗാനരചന:സോഹൻ റോയ്, ധന്യ സ്റ്റീഫന്‍, വിക്ടര്‍ ജോസഫ്, അരുണ്‍ വെണ്‍പാല. ബിജിഎം:പ്രദീപ് ടോം, പ്രോജക്ട് മാനേജര്‍: ജോണ്‍സണ്‍ ഇരിങ്ങോള്‍, ക്രിയേറ്റീവ് ഹെഡ് :ബിജു മജീദ്, ലൈന്‍ പ്രൊഡ്യൂസര്‍:വിയാന്‍ മംഗലശ്ശേരി, ഫിനാന്‍സ് കണ്‍ട്രോളര്‍: സജീഷ് മേനോന്‍, ആര്‍ട്ട് : രാകേഷ് നടുവില്‍, മേക്കപ്പ്-അര്‍ഷാദ് വര്‍ക്കല, കോസ്റ്റിസ്റ്റ്യൂം: ഫെമിയ ജബ്ബാര്‍, മറിയ കുമ്പളങ്ങി, ആക്ഷന്‍: അഷ്‌റഫ് ഗുരുക്കള്‍, പി ആര്‍ ഒ :എം കെ ഷെജിന്‍. എന്നിവരാണ് മറ്റു അണിയറ പ്രവർത്തകർ.