New Movie Veera Chandrahasa: കെ ജി എഫ് എന്ന ഹിറ്റ് സിനിമയിലെ ബാഗ്രൗണ്ട് മ്യൂസിക് കൊണ്ട് ആരാധകരുടെ ഹൃദയം കീഴടക്കിയ സംഗീത സംവിധായകനാണ് രവി ബസൂർ. ഒട്ടനവധി ബ്രമണ്ഡ ചിത്രങ്ങൾക്ക് അദ്ദേഹം സംഗീതം പകർന്നിട്ടുണ്ട്. രവി ബസൂർന്റെ രവി ബസ്സൂർ മൂവീസുമായ് സഹകരിച്ച് ഓംകാർ മൂവീസ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വീര ചന്ദ്രഹാസ’.
ഷിത്തിൽ ഷെട്ടി, നാഗശ്രീ ജി എസ്, പ്രസന്ന ഷെട്ടിഗർ മന്ദാർതി, ഉദയ് കടബാൽ, രവീന്ദ്ര ദേവാഡിഗ, നാഗരാജ് സെർവേഗർ, ഗുണശ്രീ എം നായക്, ശ്രീധർ കാസർകോട്, ശ്വേത അരെഹോളെ, പ്രജ്വൽ കിന്നൽ തുടങ്ങി പ്രഗത്ഭരായ അഭിനേതാക്കലാണ് അണിനിരക്കുന്നത്. എൻ എസ് രാജ്‌കുമാറാണ് ചിത്രം നിർമ്മിക്കുന്നത്. ഗീത രവി ബസൂർ, ദിനകർ (വിജി ഗ്രൂപ്പ്) എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.

New Movie Veera Chandrahasa
അഡീഷണൽ കോ-പ്രൊഡ്യൂസേർസ് അനുപ് ഗൗഡ, അനിൽ യു.എസ്.എ എന്നിവരാണ്. കിരൺകുമാർ ആർ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രം അതിശയകരമായ ദൃശ്യവിസ്‌മയം നൽകുമെന്നാണ് നിർമ്മാതാക്കൾ പറയുന്നത് . പ്രവി ബസൂർ തന്നെയാണ് ചിത്രത്തിനായ് സംഗീതം പകരുന്നത്. ചിത്രത്തിന്റെ കലാസംവിധാനം പ്രഭു ബാഡിഗർ കൈകാര്യം ചെയ്യുന്നത് .
പ്രമുഖ വ്യവസായ നിർമ്മാതാക്കളുടെ സഹകരണത്തിൽ ഒരുങ്ങുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ആകർഷകമായൊരു സിനിമാറ്റിക് അനുഭവമാണ് സമ്മാനിക്കുക. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിലായ് അറിയാം .മഡ്ഡി എന്ന ചിത്രത്തിലൂടെ രവി ബസ്റൂർ മലയാളത്തിലും സംഗീതം ഒരുക്കിയിരുന്നു. ഡോ. പ്രഗഭൽ സംവിധാനം ചെയ്ത ചിത്രം ഏറെ ശ്രദ്ധനേടിയിരുന്നു. ഇന്ത്യയിലെ ആദ്യത്തെ 4X4 മഡ് റേസ് സിനിമയായ മഡ്ഡി മഡ് റേസിങ് വിഭാഗത്തിലെ ആക്‌ഷൻ ത്രില്ലറായാണ് ചിത്രം ഒരുങ്ങിയത്.