Nikhila Vimal New Movie Vazhai Teaser Out: ഏറെ പ്രേക്ഷകർ ഏറ്റെടുത്ത സിനിമകളായ പരിയേറും പെരുമാൾ, കർണൻ, മാമന്നൻ എന്നീ ചിത്രങ്ങൾക്ക് ശേഷം പ്രശസ്ത സംവിധായകൻ മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വാഴൈ. വളരെ ഹൃദയസ്പർശിയായ മറ്റൊരു സിനിമ കൂടി പ്രേക്ഷകർക്കായി അണിയറയിൽ ഒരുങ്ങുകയാണ്.
പൊൻവേൽ എം, രഘുൽ ആർ, കലൈയരശൻ, നിഖില വിമൽ, സതീഷ് കുമാർ, ദിവ്യ ദുരൈസാമി, ജാനകി എന്നിവരാണ് പ്രധാന വേഷത്തിൽ ചിത്രത്തിൽഎത്തുന്നത് . ചിത്രത്തിന്റെ ട്രെയ്ലറും അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട് . വാഴത്തോട്ടം തൊഴിലാളികളുടെയും അവരുടെ മക്കളുടെയും ജീവിതവും പോരാട്ടവുമാണ് ചിത്രം പറയുന്നത്.

Nikhila Vimal New Movie Vazhai Teaser Out
മാരി സെൽവരാജ് തന്റെ കുട്ടിക്കാലത്ത് അനുഭവിച്ച യഥാർത്ഥ സംഭവങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് വാഴൈ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്. മികച്ച പ്രേക്ഷക പിന്തുണ ലഭിക്കുമെന്ന വിശ്വസത്തോടെയാണ് ചിത്രം പുറത്തു വരുന്നത്. ചിത്രത്തിൻറെ ട്രെയിലറിന് ഒട്ടനവധി നല്ല അഭിപ്രായങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.
സന്തോഷ് നാരായണൻ ആണ് ചിത്രത്തിനായി സംഗീതവും പശ്ചാത്തല സം ഗീതവുമൊരുക്കിയിരിക്കുന്നത്. തേനി ഈശ്വറാണ് ഛായാഗ്രഹണം നിർവഹിക്കുന്നത് . വാഴൈയുടെ ചിത്രീകരണം നടന്നത് തൂത്തുക്കുടിയിലാണ് . ഈ മാസം 23 നാണ് ചിത്രം തിയറ്ററുകളിലെത്തുക.