Seema Vineeth Latest Post With Prashanth: ട്രാൻസ് വുമണും സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. വളരെ വേഗം തന്നെ കുറിപ്പ് വയറലാവുകയും ചെയ്തു. അഞ്ചു മാസങ്ങൾക്ക് മുൻപാണ് സീമയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയാണ് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പാണ് ഇവർ പങ്കുവച്ചത്. എന്നാൽ ഇരുവരും പിരിയുന്നില്ല എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. നിശാന്ത് എന്ന വ്യക്തിയുമായായിരുന്നു സീമ വിനീതിന്റെ വിവാഹനിശ്ചയം. വിവാഹത്തിൽ നിന്ന് പിന്മാറുന്നുവെന്ന് പറഞ്ഞ് കുറിപ്പിട്ടതിനു പിന്നാലെ നിശാന്തിനൊപ്പമുള്ള ചിത്രങ്ങളും വിഡിയോയും പങ്കുവച്ചിരിക്കുകയാണ് സീമ വിനീത്. ചേർത്ത് നിർത്തിയ ചിലതൊന്നും അങ്ങനെവിട്ടുകളയാൻ കഴിയില്ല എന്നു പറഞ്ഞാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്.
“പരസ്പരം മനസിലാക്കുന്ന ബന്ധങ്ങൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ വിള്ളലുകൾ സംഭവിച്ചാൽ പരസ്പരം ക്ഷമിച്ചു മുന്നോട്ട് പോകുമ്പോഴാണ് ആ ബന്ധങ്ങൾ നിലനിൽക്കുന്നത്. അത് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്. ഇതിനോടകം പലരെയും മനസിലാക്കാൻ കഴിഞ്ഞു. നമ്മുടെ ജീവിതം നമ്മളാണ് തീരുമാനിക്കുന്നത്. ചേർത്ത് നിർത്തിയ ചിലതൊന്നും അങ്ങനെ വിട്ടുകളയാൻ കഴിയില്ലന്നേ. കൂടെ നിന്നവരോട് സ്നേഹം.’ എന്നാണ് സീമ വിനീത് കുറിച്ചിരിക്കുന്നത്.

Seema Vineeth Latest Post With Prashanth
യാത്ര കഴിഞ്ഞെത്തുന്ന നിശാന്തിനായി പൂക്കളുമായി കാത്തുനിൽക്കുന്നതും പിനീട് ഇരുവരും പരസ്പരം കൈകോർത്തു നടക്കുന്നതുമാണ് വിഡിയോയിലുള്ളത്. ഇരുവരും സന്തോഷത്തോടെയിരിക്കട്ടെ എന്ന ആശംസകളാണ് കമന്റ് ബോക്സിൽ നിറഞ്ഞിരിക്കുന്നത്. തികച്ചും വ്യക്തിപരമായ കാരണങ്ങളെ തുടർന്ന് പിരിയുന്നു എന്നാണ് സീമ വിനീത് നേരത്തെ പങ്കുവച്ച കുറിപ്പിൽ പറയുന്നത്. ഇതും സമൂഹമാധ്യമത്തിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്.
സീമ വിനീത് വേർപിരിയലിനെ കുറിച്ച് പങ്കുവച്ച കുറിപ്പിൽ പറയുന്നതിങ്ങനെ, ഒരുപാട് ആലോചിച്ചതിനു ശേഷം, പരസ്പരം ബഹുമാനം കാത്തു സൂക്ഷിക്കുന്നതിനിടയിൽ ഞങ്ങളുടെ മാനസിക സമാധാനത്തിനും പുരോഗതിക്കും വേണ്ടി നിശാന്തും ഞാനും വിവാഹനിശ്ചയത്തിന്റെ 5 മാസത്തെ ബന്ധത്തിനു ശേഷം വേർപിരിയാൻ തീരുമാനിച്ചു. ഈ ആഴത്തിലുള്ള വ്യക്തിപരമായി എടുത്ത തീരുമാനത്തിൽ ഞങ്ങളുടെ സ്വകാര്യത മനസ്സിലാക്കാനും ബഹുമാനിക്കാനും ഞങ്ങൾ മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ആരാധകരോടും അഭ്യർഥിക്കുന്നു. ഞങ്ങൾ വേർപിരിഞ്ഞത് അംഗീകരിച്ചു കൊണ്ട്, ഇത് പരസ്പരം മികച്ച തീരുമാനമാണെന്ന് ഞങ്ങൾവിശ്വസിക്കുന്നു. നിങ്ങളുടെ ധാരണയും പിന്തുണയും ഈ പ്രയാസകരമായ സമയത്തു വളരെ അധികം വിനയപൂർവം നിങ്ങളെ അറിയിക്കുന്നു. എന്നാൽ ഇരുവരും പിരിയുന്നില്ല എന്നാണ് അറിയിച്ചിരിക്കുന്നത്.